Monday, February 24, 2014

എം.സി.മോഹന്‍ദാസ് മികച്ച കളക്ടര്‍,കെ.ബിജുവിന് മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം

   സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി മലപ്പുറം ജില്ലാ കളക്ടറായിരുന്ന എം.സി.മോഹന്‍ദാസിനെ  തിരഞ്ഞെടുത്തു. കുറഞ്ഞ കാലയളവിനുള്ളില്‍ മികച്ച നേട്ടം കൈവരിച്ച മലപ്പുറം ജില്ലാ കളക്ടര്‍ കെ.ബിജു മികച്ച കളക്ടര്‍ക്കുള്ള പ്രത്യേക അവാര്‍ഡിനും അര്‍ഹനായി. റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റവന്യൂമന്ത്രി അടൂര്‍പ്രകാശ് എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലപ്പുറത്ത് 2009 മുതല്‍ 2013 വരെ ജില്ലാ കളക്ടറായിരുന്നപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 516 തടയണകള്‍ നിര്‍മ്മിച്ചതും വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ദുരന്ത നിവാരണ നിയമത്തിലെ എല്ലാ സാധ്യതകളും ഉപയോഗിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും, സമഗ്രവികസനത്തിനും ജനക്ഷേമത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് എം.സി.മോഹന്‍ദാസിനെ പുരസ്‌കാരത്തി നര്‍ഹനാക്കിയത്.ഇ-ഓക്ഷന്‍ സോഫ്റ്റ് വെയര്‍, ഇ-മണല്‍ സോഫ്റ്റ് വെയര്‍, മലപ്പുറം സര്‍വ്വീസ് പോര്‍ട്ടല്‍, കമ്പ്യൂട്ടല്‍വത്കൃത പൊതുജനപരാതിപരിഹാരസെല്‍ എന്നിവയിലൂടെ സുതാര്യമായും വേഗത്തിലും നടത്തിയ ജനസേവനപ്രവര്‍ത്തനങ്ങളാണ് കെ.ബിജുവിന് മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം നേടിക്കൊടുത്തത്. 

No comments: