.ഗ്രാമപ്രദേശങ്ങളിലെ വികസനം ഊര്‍ജ്ജിതമാക്കാനും ഫണ്ടു വിനിയോഗം കാര്യക്ഷമമാക്കാനും നിയമസഭാ മണ്ഡലങ്ങളില്‍ ബ്ലോക്കുകളുടെ എണ്ണം പുനക്രമീകരിച്ചു നിജപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നതിന് തദ്ദേശഭരണ സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. പഞ്ചായത്തീരാജ് നിയമത്തിലെ വ്യവസ്ഥകള്‍ക്കുവിധേയമായി മേയ് 31 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിയ്ക്ക് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് നിര്‍ദ്ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കമ്മീഷണര്‍ എ.വി.അശോക് കുമാര്‍, ഗ്രാമവികസന ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ എസ്.ഉണ്ണിക്കൃഷ്ണന്‍ നായര്‍, പോജക്ട് ഡയറക്ടര്‍ (പി.എ.യു) ജോര്‍ജ്ജ് ജേക്കബ്ബ്, ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ എസ്.പ്രസാദ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്
No comments:
Post a Comment