2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പുതുതായി രൂപീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം ഇന്ന് (30/5/2015) പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിന്‍മേലുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് ജൂണ്‍ 15 ന് അഞ്ച് മണിക്കകം കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്.
No comments:
Post a Comment