സംസ്ഥാനത്തെ നിര്‍ദ്ധനരായ പട്ടികജാതി സമുദായ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന ഭവന നിര്‍മാണ ധനസഹായം മൂന്ന് ലക്ഷമാക്കിഉയര്‍ത്തിയതായി പട്ടികജാതി പിന്നോക്ക ക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, ഒരു ലക്ഷം രൂപയായിരുന്നു ഭവന നിര്‍മാണത്തിന് നല്കിവന്നിരുന്ന ധനസഹായം 2011 സെപ്തംബര്‍ 15 മുതല്‍ രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. സ്വന്തം നിലയില്‍ ഫണ്ടു കണ്ടെത്താന്‍ കഴിയാത്തവിധം നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കാണ് ഈ ധനസഹായം നല്‍കുന്നത്. നിലവില്‍ നല്‍കിവരുന്ന രണ്ടുലക്ഷം രൂപ വിനിയോഗിച്ചും ഇന്നത്തെ സാഹചര്യത്തില്‍ പാര്‍പ്പിട യോഗ്യമായ വീട് പൂര്‍ത്തിയാക്കാനാകാതെ, ചെലവാക്കുന്ന തുക പോലും പാഴാകുന്ന അവസ്ഥ നിലനില്‍ക്കുന്നതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും വര്‍ദ്ധന വരുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഫലപ്രാപ്തി പരിഗണിക്കാതെ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാമ്പത്തിക സഹായം നല്‍കുക എന്നതല്ല; ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞാലും ഫലപ്രാപ്തിയിലെത്തുന്ന നിലയില്‍ പദ്ധതിയില്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2007-08 മുതല്‍ ഭവന നിര്‍മാണ ധനസഹായം അനുവദിച്ച ഗുണഭോക്താക്കളില്‍ എല്ലാ ഗഡുക്കളും കൈപ്പറ്റാത്തവര്‍ക്ക് ശേഷിച്ച ഗഡുക്കള്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച നിരക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു
No comments:
Post a Comment