Monday, December 2, 2013

തീരദേശ പരിപാലന നിയമം : കൃത്യവിലോപം കാട്ടിയാല്‍ കര്‍ശന നടപടി

      കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച തീരദേശ പരിപാലന വിജ്ഞാപനത്തിന് വിരുദ്ധമായി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നതും കര്‍ശന നടപടിക്ക് വിധേയമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീരദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍  ലഭിക്കും. വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍നിന്നും അനുമതി വാങ്ങണമെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും അവ അവഗണിച്ച് സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ നിര്‍മ്മാണ/വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ സുപ്രീം കോടതിയും ഹൈക്കോടതിയും താക്കീത് നല്‍കിയിട്ടുണ്ട്. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട് 1991 ലും, 2011 ലും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും സി.ആര്‍.സഡ് നിബന്ധനകള്‍ പാലിക്കാതിരുന്നാല്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥയനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

No comments: