സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനാവകാശം കാര്യക്ഷമമാക്കാന്‍ നടപടികല്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുജന സേവന രംഗത്ത് നൂതനാശയ ആവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2012-ലെ അവാര്‍ഡുകള്‍ തിരുവനന്തപുരം ഐഎംജിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനാവകാശം ജനങ്ങളുടെ അവകാശമാണ്.അത് സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ഔദാര്യമല്ല.2012 നവംബര്‍ ഒന്നിന് സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന സേവനാവകാശ നിയമം ഫലപ്രദമായി മിക്ക വകുപ്പുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ചില വകുപ്പുകള്‍ സജീവമാകേണ്ടതുണ്ട്. അത്തരം വകുപ്പുകള്‍ കണ്ടെത്തി ഇടപെടലുകള്‍ നടത്തുന്നതിനും അതു കണ്ടെത്തി കാര്യക്ഷമമാക്കുന്നതിനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചുള്ള പരിഹാരങ്ങളും നിര്‍ദേശങ്ങളും കാബിനറ്റില്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
No comments:
Post a Comment