തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2012-13 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന തീയതികള്‍ പുതുക്കി നിശ്ചയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഡിസംബര്‍ 10 നകം പ്രോജക്ടുകളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതികള്‍ ഡിസംബര്‍ 11-നകം പ്രോജക്ടുകള്‍ക്കും പദ്ധതിക്കും അംഗീകാരം നല്‍കി തീരുമാനമെടുക്കണം. വെറ്റിംഗ് ചുമതലയുള്ള മേലുദ്യോഗസ്ഥര്‍ ഡിസംബര്‍ 17-നകം പ്രോജക്ട് പരിശോധന പൂര്‍ത്തീകരിക്കണം. ഡിസംബര്‍ 10-നു ശേഷം ഡാറ്റാ എന്‍ട്രി നടത്താനോ 17-നുശേഷം വെറ്റിംഗ് നടത്താനോ ഉള്ള ഓണ്‍ലൈന്‍ സൌകര്യങ്ങള്‍ ഉണ്ടായിരിക്കില്ല. ഡിസംബര്‍ 18-ന് ചേരുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ പുരോഗതി അവലോകനം ചെയ്യും. ഡാറ്റാ എന്‍ട്രിയിലും വെറ്റിംഗിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പദ്ധതി അംഗീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ കുറവു വരുത്തുകയും ചെയ്യും.
No comments:
Post a Comment