Wednesday, October 31, 2012

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് കമ്പനി രൂപീകരിക്കുന്നു

  സംസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് പുതുതായി കൊണ്ടുവരുന്ന സഞ്ചരിക്കുന്ന മാലിന്യ സംസ്കരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കുന്നതിനാണ് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. മാലിന്യസംസ്കരണത്തിന് പരിസ്ഥിതി സൌഹൃദപരമായ പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കും. ഇതിന്റെ ഭാഗമായാണ് സഞ്ചരിക്കുന്ന മാലിന്യസംസ്കരണസംവിധാനം (മൊബൈല്‍ ഇന്‍സിനറേറ്റര്‍) തലസ്ഥാനത്തെത്തിച്ചത്. മണിക്കൂറില്‍ ഒരു ടണ്‍ മാലിന്യം സംസ്കരിക്കാനുള്ള ശേഷി സംസ്കരണവാഹനത്തിനുണ്ട്. ഒരു ഷിഫ്റ്റില്‍ എട്ടുമണിക്കൂര്‍ വീതം രണ്ടുഷിഫ്റ്റായി ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

No comments: