മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് ഒന്നിന് 10,000 രൂപ വീതം ശുചിത്വമിഷനില്‍ നിന്നും 2015-16 ല്‍ ലഭിക്കാനുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.വാര്‍ഡ് ശുചിത്വസമിതികള്‍ തയ്യാറാക്കി ഭരണസമിതികള്‍ അംഗീകരിച്ച ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികളാണ് ഈ ഫണ്ട് ഉപയോഗിച്ച് നിര്‍വ്വഹിക്കേണ്ടത്. കൊതുക് നശീകരണം, മാലിന്യ നിര്‍മാര്‍ജനം, ഓടകള്‍ വൃത്തിയാക്കല്‍, വെള്ളക്കെട്ട് ഒഴിവാക്കല്‍, ശുദ്ധജല പൈപ്പുകളുടെ അറ്റകുറ്റപണി തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് ഫണ്ട് ഉപയോഗിക്കേണ്ടത്.
No comments:
Post a Comment