ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവ/ വിവാഹബന്ധം വേര്‍പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് ഭവന നിര്‍മാണ ധനസഹായത്തിനായി നല്‍കിവരുന്ന തുക, നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷമായി ഉയര്‍ത്തിയതായി ഡയറക്ടര്‍ അറിയിച്ചു. മെയ് 31ന് മുന്‍പ് അതത് ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷക്ഷേമ സെക്ഷനുകളില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. നിലവില്‍ വീടൊന്നിന് രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കിയിരുന്നത്.നടപ്പ് സാമ്പത്തിക വര്‍ഷം 998 വീടുകള്‍ക്കാണ് രണ്ടര ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളിലായി 14 ജില്ലകളില്‍ ജില്ലാതല സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടപടി ക്രമം പൂര്‍ത്തീകരിച്ചും, ആഗസ്റ്റ് മാസത്തില്‍ ആദ്യഗഡു വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment