സാമൂഹികനീതി വകുപ്പ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അര്‍ഹതയ്ക്കുളള വാര്‍ഷിക വരുമാന പരിധി ഏകീകരിച്ചത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസിച്ച് മറ്റു പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തികള്‍ക്കും നിശ്ചിതവരുമാന പരിധിക്കുളളിലാണെങ്കില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ ഏതെങ്കിലും ഒന്ന് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. അതില്‍ ഏത് സുരക്ഷാ പെന്‍ഷന്‍ വേണമെന്ന് ഗുണഭോക്താവിനു തെരഞ്ഞെടുക്കാം. വരുമാനം തെളിയിക്കാനുളള സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് അധികാരികളില്‍ നിന്നും വാങ്ങി ഹാജരാക്കണം.ഏപ്രില്‍ ഒന്നു മുതല്‍ പെന്‍ഷന്‍ വിതരണം ഗുണഭോക്താവിന്റെ ബാങ്ക്/ പോസ്റ്റോഫീസ്/ ട്രഷറിസേവിങ്‌സ് അക്കൗണ്ട് വഴി വിതരണം ചെയ്യും. ഇതിനാവശ്യമായ നടപടികള്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും കൈക്കൊളളും. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, സാമൂഹ്യനീതി ഡയറക്ടര്‍, പഞ്ചായത്ത്/ നഗരാകാര്യ ഡയറക്ടര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ജില്ലാ കളക്ടര്‍മാര്‍, തദ്ദേശഭരണ മേധാവികള്‍ എന്നിവര്‍ ഉത്തരരവുകള്‍ നടപ്പാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു
No comments:
Post a Comment