Tuesday, January 6, 2015

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാര്‍ഗരേഖയില്‍ മാറ്റങ്ങള്‍ വരുത്തും - കേന്ദ്രമന്ത്രി

ഗ്രാമവികസന മന്ത്രിമാരുടെ മൂന്നാമത് യോഗം ജനുവരി 20-ന് പാറ്റ്‌നയില്‍ നടക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ചൗധരി വീരേന്ദര്‍ സിംഗ്. യോഗത്തില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാര്‍ഗരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു. കോവളം ഉദയസമുദ്ര ഹോട്ടലില്‍ നടന്ന ദക്ഷിണേന്ത്യന്‍ ഗ്രാമവികസന മന്ത്രിമാരുടെ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗ്രാമീണ മേഖലയില്‍ വര്‍ഷം 100 തൊഴില്‍ ദിനങ്ങളെന്നത് ഗ്രാമീണ ജനതയുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷി, ജലസേചനം, വനം തുടങ്ങിയ വിവിധ വകുപ്പുകളെക്കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇനിയും വികസനം എത്താത്ത 2500 ബ്ലോക്ക് പഞ്ചായത്തുകളെക്കൂടി പദ്ധതിയില്‍ പങ്കാളികളാക്കും. ശേഷിക്കുന്ന മറ്റ് നാലായിരത്തോളം ബ്ലോക്കുകള്‍ക്ക് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു

No comments: