സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു.വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കും ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലൈ മുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും. ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു.
No comments:
Post a Comment