Wednesday, August 27, 2014

Machinery Allowed in MahathmaGandhi NREGS - Orders Issued

Government Of India proposed an important shift in Mahatha Gandhi National Rural Employment Guarantee Scheme through allowing usage of machinery. MORD issued guidelines for using compressor Hammer and Motorized chain pulley for dug wells,Mechanical mixer, Mechanical Vibrator for road works.

Tuesday, August 26, 2014

Onam Bonus/Festival allowance & Festival Advance Orders issued

 Kerala Govt issued orders sanctioning Onam Bonus Rs 3500 , Festival Allowance 2200 & Onam Advance Rs10000 to State Govt Employees and Teachers.

Saturday, August 23, 2014

ബി.പി.എല്‍കാര്‍ക്ക് വിവരാവകാശം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഫീസൊടുക്കാതെ ലഭിക്കുന്നതിന് സാക്ഷ്യപത്രം നല്‍കുവാന്‍ അതത് സ്ഥലത്തെ ഗ്രാമ/പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ഉത്തരവായി.

Thursday, August 7, 2014

Spill Over Project Implementation-Extended to September 30

Decentralization Co Ordination Committee decided to extend the time limit given to implement spill over projects. As per the  decision no 2.5,LSGIs can complete the spill over projects within 30th September 2014.
Click here to view GO

Wednesday, August 6, 2014

സത്യവാങ്മൂലവും രേഖകളും സാക്ഷ്യപ്പെടുത്തുന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവായി

അപേക്ഷകളോടൊപ്പം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സാക്ഷ്യപ്പെടുത്തിയ രേഖകളും സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി അന്തിമഘട്ടത്തില്‍ മാത്രം അസല്‍ രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധനയോടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് വ്യവസ്ഥ ചെയ്ത് ഉത്തരവായി.ഏതെങ്കിലും നിയമത്തില്‍ രേഖകളും സത്യവാങ്മൂലവും നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളവ ഒഴികെ ബാക്കി രേഖകളെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നുള്ള നിര്‍ദ്ദേശം ജനോപകാരപ്രദവുമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ : പരിഗണനാ വിഷയങ്ങള്‍

പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍റെ  പരിഗണനാ വിഷയങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം കണ്ടിജന്റ്, കാഷ്വല്‍ സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലെയും കേന്ദ്ര ശമ്പള സ്‌കെയില്‍ അനുവദിച്ചിട്ടുള്ള മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ യു.ജി.സി./എ.ഐ.സി.റ്റി.ഇ ശമ്പള സ്‌കെയിലിലുള്ള തസ്തികകള്‍ എന്നിവ ഒഴികെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലകളിലെ സ്‌കൂളുകള്‍, കോളേജുകള്‍, ഡയറക്റ്റ് പേയ്‌മെന്റ് സ്‌കീം നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം കാഷ്വല്‍ സ്വീപ്പേഴ്‌സ് ഉള്‍പ്പെടെയുള്ള തസ്തികകളിലെയും എ.ഐ.സി.റ്റി.ഇ/യു.ജി.സി./കേന്ദ്ര സ്‌കീമിന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റികളിലെയും സ്ഥാപനങ്ങളിലെയും തസ്തികകളിലെയും ശമ്പളത്തിലും അലവന്‍സിലും പരിഷ്‌ക്കരണം നിര്‍ദ്ദേശിക്കുക. ഈ വിഭാഗം ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ശമ്പളം അലവന്‍സുകള്‍, മറ്റ് നിയത പ്രതിഫലം എന്നിവയുടെ ഘടന, പ്രൊമോഷന്‍ സാധ്യതകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ പരിശോധിച്ച് പരിഷ്‌കരണം ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. ദീര്‍ഘകാലം പ്രവേശന തസ്തികകയില്‍ തന്നെ തുടരുന്ന ഗസറ്റഡ്/നോണ്‍ ഗസറ്റഡ് വിഭാഗം ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ തുടങ്ങിവച്ച കരിയര്‍ അഡ്വാന്‍സ് സ്‌കീമിന്റെ തുടര്‍ച്ചയായി നോണ്‍ കേഡര്‍ പ്രൊമോഷന്‍ നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റംവരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ലാത്തതതുമായ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനര്‍ഹവും ന്യായീകരണമില്ലാത്തതുമായ തരത്തില്‍ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നല്‍കിയതുമൂലം ഉണ്ടായ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. സര്‍ക്കാര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള കഴിഞ്ഞ ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. കേന്ദ്രസര്‍ക്കാരിലും മറ്റു സംസ്ഥാന സര്‍ക്കാരുകളിലും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയിട്ടുള്ള തരത്തില്‍ ഒരു പുതിയ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കുക. ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും ഒരു ചെറിയ തുക പ്രീമിയമായി സ്വീകരിച്ച് അവര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുക. 2012 ലെ സേവനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സിവില്‍ സര്‍വ്വീസ് ഘടന ആകമാനം പരിശോധിച്ച് സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വര്‍ദ്ധിപ്പിച്ച് അതിനെ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ സര്‍വ്വീസിലെ വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പാര്‍ശ്വസ്ഥ പ്രവേശന വ്യവസ്ഥ (Lateral Entry System) പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ മികവുറ്റതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുക. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതുസേവന വ്യയം കുറയ്ക്കുന്നതിന് അനുയോജ്യമായ ശുപാര്‍ശകള്‍ നല്‍കുക. ശമ്പള നിര്‍ണയത്തിനായുള്ള ചട്ടങ്ങളും നടപടികളും പരിശോധിച്ച് അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത, അത് നിര്‍ണയിക്കുന്നതിനായി കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ സഹിതം വ്യക്തമാക്കുക. 

ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ : അഭിപ്രായവും നിര്‍ദ്ദേശവും നല്‍കാം

 പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വകുപ്പു മേധാവികളില്‍ നിന്നും, സംഘടനകളില്‍ നിന്നും താല്പര്യമുള്ള മറ്റു വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ സ്വരൂപിക്കുന്നു. ഇതിലേക്കായി കമ്മീഷന്‍ ഒരു ചോദ്യാവലി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആഗസ്റ്റ് 31 നകം കമ്മീഷന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. ചോദ്യാവലി കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്ന് (www.prc2014.kerala.gov.in) മെമ്പര്‍ സെക്രട്ടറി അറിയിച്ചു. കമ്മീഷന്റെ താല്കാലിക വിലാസം : മെമ്പര്‍ സെക്രട്ടറി, പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, റൂം നമ്പര്‍ 159, നാലാം നില, നോര്‍ത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. സ്ഥിരവിലാസം (ആഗസ്റ്റ് 18 മുതല്‍) : പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, സ്വരാജ് ഭവന്‍(അഞ്ചാം നില), നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം-3. 

Tuesday, August 5, 2014

IAY Housing, Monitoring Charges to VEOs - Orders issued

Poverty Alleviation Unit Malappuram issued orders sanctioning monitoring charges to Village Extension Officers for IAY Houses from Administrative Cost. Charges was fixes as Rs 100 for completing 1 house Monthly sealing was also  fixed @ 8% or 5 nos whichever is less.

Friday, August 1, 2014

കേരളോത്സവം 2014

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‌തുടക്കമായി. ഈ വര്‍ഷം മുതല്‍ കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങള്‍ കേരളത്തിലെ 978 ഗ്രാമ പഞ്ചായത്തുകളില്‍ ഓണാഘോഷങ്ങളുടെ ഭാഗമായാണ്‌സംഘടിപ്പിക്കുന്നത്‌. 27-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങള്‍ 978 ഗ്രാമ പഞ്ചായത്തുകളിലും, 60 നഗരസഭകളിലും, 5 കോര്‍പ്പറേഷനുകളിലുമായി സെപ്‌റ്റംബര്‍ ആദ്യവാരം സംഘടിപ്പിക്കും. തുടര്‍ന്ന്‌ ബ്ലോക്കുതല കലോത്സവങ്ങള്‍ 152 ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഒക്‌ടോബര്‍ ആദ്യവാരവും ജില്ലാ കലോത്സവങ്ങള്‍ 14 ജില്ലാ പഞ്ചായത്തുകളിലായി നവംബര്‍ ആദ്യവാരവും സംഘടിപ്പിക്കും. ഈ വര്‍ഷത്തെ സംസ്ഥാന കേരളോത്സവം ഡിസംബര്‍ അവസാന വാരം തിരുവനന്തപുരം ജില്ലയില്‍ വച്ച്‌ സംഘടിപ്പിക്കും.