സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്ക് ശമ്പളം കൈപ്പറ്റുന്നതിന് സമര്‍പ്പിക്കേണ്ട ടി.ആര്‍.ഫാറം പുതുക്കി ഉത്തരവായി. മാര്‍ച്ച് മാസം മുതലുളള ശമ്പളത്തിന് ടി.ആര്‍.46 (എ) യിലുളള പുതിയ ഫാറത്തിലാണ് അപേക്ഷിക്കേണ്ടത്. പുതിയ ഫാറത്തിലുളള ശമ്പള ബില്ലുകള്‍ മാത്രമെ ട്രഷറികളില്‍ സ്വീകരിക്കുകയുളളു. നിലവിലുളള ടി.ആര്‍.46 നും അനുബന്ധ ഡിഡക്ഷന്‍ പട്ടികകള്‍ക്കും ശമ്പള ബില്ലിനും പകരമായാണ് ലഘൂകരിച്ച പുതിയ ടി.ആര്‍. 46 (എ) ആവിഷ്‌കരിച്ചിട്ടുളളത്. സ്റ്റേഷനറി സാമഗ്രികള്‍ അനാവശ്യമായി പാഴാകുകയും ബില്ലുകള്‍ തയ്യാറാക്കുന്നതിന് ഏറെ സമയം വേണ്ടി വരികയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ടി.ആര്‍.ഫാറം തയ്യാറാക്കിയിട്ടുളളത്.
No comments:
Post a Comment