Tuesday, March 4, 2014

തൊഴിലുറപ്പ് വേതന കുടിശിക ഉടന്‍ അനുവദിക്കും

സംസ്ഥാനത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ ശമ്പള കുടിശിക ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ജയ്‌റാം രമേശിന് കത്തയച്ചു. തുക ഉടനെ നല്‍കിയില്ലെങ്കില്‍ തൊഴിലാളികളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാര്‍ച്ച് 31 വരെ മൊത്തം 702.32 കോടി രൂപയാണ് നല്‍കാനുള്ളത്. തുടര്‍ന്നുള്ള രണ്ടുമാസത്തെയും തുക കൂടി കൂട്ടിയാല്‍ മൊത്തം 857.86 കോടിരൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ടതുണ്ട്. മാര്‍ച്ച് 31 വരെ ആവശ്യമായ തുകയെങ്കിലും ഉടന്‍ അനുവദിച്ചുതരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

No comments: