ഗ്രാമ-വാര്‍ഡ് സഭകള്‍ ശക്തിപ്പെടുത്താന്‍ ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീര്‍ അറിയിച്ചു. അധികാരവികേന്ദ്രീകരണം സംബന്ധിച്ച അന്തര്‍ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രാദേശിക സര്‍ക്കാരുകളും തിരഞ്ഞെടുപ്പ് കമ്മീഷനുകളുമെന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല തദ്ദേശ സ്ഥാപനങ്ങളിലും ഗ്രാമ-വാര്‍ഡ് സഭകള്‍ യഥാസമയം ചേരുന്നില്ലെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രാദേശിക വികസനം ഉറപ്പാക്കാന്‍ ഗ്രാമസഭകള്‍ക്കേ കഴിയൂ. ഗ്രാമ-വാര്‍ഡ് സഭകള്‍ യഥാസമയം ചേരുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇതിനായി ആവശ്യമെങ്കില്‍ ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്യും.
No comments:
Post a Comment