Thursday, July 11, 2013

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: മലപ്പുറം ജില്ലയില്‍ ഇന്നുമുതല്‍ പരാതികള്‍ സ്വീകരിക്കും

 മലപ്പുറം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഇന്ന് (ജൂലൈ 12) മുതല്‍ പരാതികള്‍ സ്വീകരിക്കും. ജൂലൈ 23 ന് മുമ്പായി പരാതി സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവ വഴി പരാതികള്‍ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി ഫീസ് ഈടാക്കുന്നതല്ല.www.keralacm.gov.in, www.jsp.kerala.gov.inഎന്നീ വെബ്‌സെറ്റുകള്‍ വഴിയും പരാതി സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയമുള്ളവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്ററില്‍ ഇനിപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടുവുന്നതാണ്: 1076 (ബിഎസ്എന്‍എല്‍/ലാന്‍ഡ്‌ലൈന്‍), 1800425 1076 (മറ്റ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍), 0471 1076 (വിദേശത്തുനിന്നും)
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

No comments: