Wednesday, February 6, 2013

Beacon Light Orders isued

വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് ചുവന്ന ബീക്കന്‍ ലൈറ്റ് ഫ്ളാഷോടുകൂടിയോ അല്ലാതയോ വാഹനത്തില്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ വിവരം ചുവടെപറയുന്നു. കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, ഹൈക്കോടതി ചീഫ് ജസ്റിസ്, സംസ്ഥാന മന്ത്രിമാര്‍, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, സര്‍ക്കാരിന്റെ ചീഫ് വിപ്പ്, സംസ്ഥാന പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കേരള ഹൈക്കോടതി ജഡ്ജിമാര്‍, നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, കേരളാ ലോകായുക്ത, കേരള ഉപലോകായുക്ത, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വൈസ് ചെയര്‍മാന്‍, സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍, ഹൈക്കോടതി ജഡ്ജിയുടെ പദവിയും, റാങ്കുമുള്ള കമ്മീഷനുകളുടെയും ട്രൈബ്യൂണുകളുടെയും ചെയര്‍പേഴ്സണ്‍മാര്‍/അംഗങ്ങള്‍, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍, പി.എസ്.സി.ചെയര്‍മാന്‍. നീല ബീക്കന്‍ ലൈറ്റ് ഫ്ളാഷോടുകൂടിയോ അല്ലാതയോ വാഹനത്തില്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ വിവരം ചുവടെപറയുന്നു. കേരള പി.എസ്.സി. അംഗങ്ങള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുമുള്ള സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍, സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍മാര്‍, ക്രമസമാധാന ചുമതലയുള്ള എല്ലാ ജില്ലകളിലെയും പോലീസ് സൂപ്രണ്ടുമാര്‍ തുടങ്ങി മുകളിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍, പ്രിന്‍സിപ്പല്‍ അക്കൌണ്ടന്റ് ജനറല്‍/അക്കൌണ്ടന്റ് ജനറല്‍, ജില്ലാ കളക്ടര്‍മാര്‍, പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാര്‍, നോര്‍ക്ക റൂട്ട്സ് വൈസ്ചെയര്‍മാന്‍, റവന്യൂ ഡിവിഷന്‍ ഓഫീസര്‍മാര്‍ (സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍), ക്രമസമാധാന ചുമതലയുള്ള സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍, ഉന്നത സ്ഥാനം വഹിക്കുന്നവരെ എസ്കോര്‍ട്ട് ചെയ്യുന്ന ഔദ്യോഗിക വാഹനങ്ങള്‍. ചുവപ്പും നീലയും വെള്ളയും ബീക്കന്‍ ലൈറ്റുകള്‍ ഫ്ളാഷോടുകൂടിയോ അല്ലാതയോ വാഹനത്തില്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ വിവരം ചുവടെപറയുന്നു. പോലീസ് വാഹനങ്ങള്‍, ഹൈവേ പോലീസ് വാഹനങ്ങള്‍, പോലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, ഫ്ളൈയിങ് സ്ക്വാഡ് വാഹനങ്ങള്‍, പോലീസ് സ്റേഷന്‍ വാഹനങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പിലെ മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനങ്ങള്‍, ഫയര്‍ & റസ്ക്യൂ സര്‍വീസ് വകുപ്പിലെ അഗ്നിശമന വാഹനങ്ങളും ഫയര്‍ഫോഴ്സ് വാഹനങ്ങള്‍, എക്സൈസ് വകുപ്പിലെ മൊബൈല്‍ ഇന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനങ്ങള്‍.  

No comments: