Tuesday, November 6, 2012

തദ്ദേശ സ്ഥാനപങ്ങളുടെ പദ്ധതി നിര്‍വഹണം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഏപ്രിലില്‍ ആരംഭിക്കും-മന്ത്രി കെ.സി.ജോസഫ്

തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുമേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതായി ആസൂത്രണവകുപ്പുമന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ്യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്ഥാനപങ്ങളുടെ പദ്ധതി നിര്‍വഹണം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഏപ്രിലില്‍ ആരംഭിക്കും.വിശദമായ ചര്‍ച്ചക്ക് ശേഷമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ മാറ്റം വരുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സമിതിക്ക് മുകളില്‍ സാങ്കേതിക ഉപദേശക സമിതികള്‍ വേണ്ട. അധികാര വികേന്ദ്രികരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത്തരം സമിതികള്‍ വേണമായിരുന്നു. ഇനി ഉദ്യോഗസ്ഥ നിയന്ത്രണത്തിന്റെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബജറ്റും പദ്ധതിയും ഒന്നിച്ച് അവതരിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ആസൂത്രണ ബോര്‍ഡംഗം സി.പി.ജോണ്‍ പറഞ്ഞു.ജില്ലാ ആസൂത്രണ സമിതിക്ക് അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പ്രവൃത്തി തുടങ്ങാം. അംഗീകാരത്തിന് വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

No comments: