Thursday, September 20, 2012

ഗ്രാമവികസന വാരം ഒക്ടോബര്‍ രണ്ടു മുതല്‍

 ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ച്ചക്കാലം ത്രിതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ഗ്രാമവികസന വാരമായി ആഘോഷിക്കണമെന്ന് നിര്‍ദ്ദേശിച്ച് തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഗ്രാമവികസന വാരത്തില്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ശുചിത്വദിനം സംഘടിപ്പിക്കുന്നതിനും വികസന പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ശുചിത്വദിനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഇന്ദിരാ ഭവന പദ്ധതി, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍. വിവിധ കേന്ദ്രവിഷ്കൃത പദ്ധതികള്‍ എന്നിവ പ്രകാരം പുതിയ പ്രവര്‍ത്തികള്‍ക്ക് തുടക്കമിടുന്നതിനും, തുടക്കമിട്ട പ്രവര്‍ത്തികളുടെയും പ്രോജക്ടുകളുടെയും നിര്‍വ്വഹണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും നിര്‍വ്വഹണം അന്തിമ ഘട്ടത്തിലുളള പദ്ധതികളുടെ പൂര്‍ത്തികരണത്തിനുമുളള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഗാന്ധിജയന്തി/ ഗ്രാമവികസന വാരാചരണത്തിന്റെ ചെലവിലേക്കായി 5000 രൂപയില്‍ അധികരിക്കാത്ത തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നോ ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നോ ചെലവഴിക്കുന്നതിനുളള അനുമതിയും നല്‍കിയിട്ടുണ്ട്. 
Click here to view Guidelines

No comments: