Thursday, September 27, 2012

ഗാന്ധിജയന്തി ശുചിത്വവാരാചരണ പദ്ധതി-മാര്‍ഗ്ഗരേഖയും പ്രവര്‍ത്തന പദ്ധതിയും

ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി, സംസ്ഥാന വ്യാപകമായി ദൈവത്തിന്റെ സ്വന്തം നാട് വൃത്തിയുള്ള നാട് എന്ന പേരില്‍ ഒരു ശുചിത്വ വാരാചരണപദ്ധതി നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹായത്തോടെ മാര്‍ഗ്ഗരേഖയും നടത്തിപ്പിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ചെയര്‍മാനും, വിദ്യാഭ്യാസമന്ത്രി വര്‍ക്കിങ് ചെയര്‍മാനും, ആഭ്യന്തരമന്ത്രിയും റവന്യുമന്ത്രിയും സാമൂഹ്യക്ഷേമ പഞ്ചായത്ത് മന്ത്രിയും ആരോഗ്യമന്ത്രിയും നഗരവികസനമന്ത്രിയും വൈസ്ചെയര്‍മാന്‍മാരാകും. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമാകും. തദ്ദേശസ്വയംഭരണതലത്തില്‍ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍) പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍മാന്‍/കോര്‍പ്പറേഷന്‍ മേയര്‍ ചെയര്‍മാനും, ക്ഷേമകാര്യ സ്റന്റിങ് കമ്മിറ്റി ചെയര്‍മാന്‍/പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറുമാകും. വാര്‍ഡുതലത്തില്‍ വാര്‍ഡ്മെമ്പര്‍ ചെയര്‍മാനും, ഒരു എച്ച്.എം/ഒരു അദ്ധ്യാപകന്‍ കണ്‍വീനറുമാകും.
Click here to view guidelines

No comments: