Monday, July 30, 2012

വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സേവനപുസ്തകത്തില്‍ പതിവ് രേഖപ്പെടുത്തണം

  എല്ലാ പി.എസ്.സി. നിയമനങ്ങളിലും പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിനു പുറമെ പി.എസ്.സിയുടെ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടുകൂടി വാങ്ങിയതിനുശേഷമേ നിയമനങ്ങള്‍ റഗുലറൈസ് ചെയ്യാവൂ എന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇപ്രകാരം പി.എസ്.സി. നല്‍കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിയമനാധികാരി ജീവനക്കാരന്റെ സര്‍വ്വീസ് ബുക്കില്‍ പതിച്ചു സൂക്ഷിക്കേണ്ടത് സംബന്ധിച്ച് പി.എസ്.സി. സ്പഷ്ടീകരണം ആവശ്യപ്പെട്ടിരുന്നു. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രാധാന്യം കണക്കിലെടുത്ത് പി.എസ്.സി. നടത്തുന്ന സര്‍വ്വീസ് വെരിഫിക്കേഷനുശേഷം ജീവനക്കാരന് ലഭിക്കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ജീവനക്കാരന്റെ സേവന പുസ്തകത്തില്‍ പതിച്ച് സൂക്ഷിക്കേണ്ടതും വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിലെ വിശദാംശങ്ങള്‍ സേവനപുസ്തകത്തില്‍ രേഖപ്പെടുത്തി നിയമനാധികാരി അത് സാക്ഷ്യപ്പെടുത്തേണ്ടതുമാണെന്ന് ഉത്തരവായി. 
Click here to view GO

No comments: