Tuesday, July 17, 2012

അസിസ്റന്റ് തസ്തിക : വിവിധ കോഴ്സുകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി

    സെക്രട്ടേറിയറ്റ്, പി.എസ്.സി. ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ അസിസ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിന് വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്സുകള്‍ അംഗീകൃത യോഗ്യതയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേരള സര്‍വകലാശാലയുടെ സെന്‍ട്രല്‍ ഫോര്‍ അഡല്‍റ്റ്, കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ആന്റ് എക്സ്റെന്‍ഷന്‍ (സി.എ.സി.ഇ.ഇ) കോഴിക്കോട് ഡി.ഒ.ഇ.എ.സി.സി, സെന്‍ട്രല്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള, ഇലക്ട്രാണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എല്‍.) എന്നിവ നടത്തുന്ന ഡി.സി.എ കോഴ്സാണ് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങളിലെ അസിസ്റന്റ് നിയമനത്തിനുള്ള അംഗീകൃത യോഗ്യതയാക്കിയത്. എല്‍.ബി.എസ്. സെന്ററുകള്‍ നടത്തുന്ന പോസ്റുഗ്രാജുവേറ്റ് ഡിപ്ളോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (പി.ജി.ഡി.ഐ.റ്റി) അസിസ്റന്റ് തസ്തികയിലേക്കുള്ള ഡി.സി.എ തുല്യ/ഉയര്‍ന്ന യോഗ്യതയായും നിശ്ചയിച്ചിട്ടുണ്ട്.
Click here to view GO

No comments: