Thursday, June 21, 2012

വിധവകളുടെ പെണ്‍മക്കളുടെ വിവാഹധനസഹായം : നിബന്ധനകളില്‍ ഭേദഗതിവരുത്തി

"NEW" animation-- 3D GIF animation by Media Tech Productions.   സാമൂഹികക്ഷേമവകുപ്പ് നല്‍കിവരുന്ന സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹധനസഹായ നിബന്ധനകളില്‍ ഭേദഗതിവരുത്തി സര്‍ക്കാര്‍ ഉത്തരവായി. വിവാഹത്തിനു നിശ്ചയിച്ചിട്ടുള്ള തീയതിക്ക് കുറഞ്ഞത് ഒരു മാസത്തിനുമുമ്പെങ്കിലും അപേക്ഷ സര്‍പ്പിക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ഇക്കാര്യത്തിലുള്ള അറിവില്ലായ്മമൂലം അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുന്നത് ആനുകൂല്യ നിഷേധത്തിനു കാരണമായിരുന്നു. ഇക്കാരണത്താലാണ് ഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറായത്. ഏതെങ്കിലും അപേക്ഷകര്‍ക്ക് മതിയായ കാരണങ്ങളാലാണ് സമയപരിധി പാലിക്കാന്‍ സാധിക്കാതെവന്നതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ അവരുടെ അപേക്ഷകളില്‍ മേല്‍, വിവാഹം നടന്ന തീയതിമുതല്‍ ആറ് മാസം വരെയുള്ള കാലതാമസം ഇളവ്ചെയ്ത് ആനുകൂല്യം നല്‍കാന്‍ അതത് ജില്ലാ കളക്ടര്‍ക്കും, അതിനുശേഷം അഞ്ച് മാസം വരെ ലാന്റ് റവന്യു കമ്മീഷണര്‍ക്കും (ആകെ ഒരുവര്‍ഷം) അധികാരമുണ്ടായിരിക്കും. എന്നാല്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ നല്‍കിയിട്ടുള്ള അപേക്ഷകള്‍ ആദ്യം പരിഗണിച്ച് ആനുകൂല്യം നല്‍കിയതിനുശേഷമായിരിക്കണം വൈകിലഭിച്ചവയില്‍ ആനുകൂല്യം നല്‍കേണ്ടതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി
Click here to view GO 

No comments: