Thursday, June 14, 2012

ഗ്രാമസഭ ചേരാത്തതു സംബന്ധിച്ച പരാതികള്‍ ഹര്‍ജിയായി നല്‍കണം

 പഞ്ചായത്ത് രാജ് നിയമത്തില്‍ അനുശാസിച്ച സമയപരിധിക്കുളളില്‍ ഗ്രാമസഭ വിളിക്കാത്ത അംഗങ്ങള്‍ക്കെതിരെയുളള പരാതി ഹര്‍ജിയായി സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമ്പോഴുളള നടപടി ക്രമങ്ങള്‍ പാലിച്ച് തയാറാക്കിയ ഹര്‍ജി പത്ത് രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പൊട്ടിച്ചശേഷം നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ സമര്‍പ്പിച്ചാലേ കമ്മീഷന്‍ പരിഗണിക്കൂ. എതിര്‍ കക്ഷിയ്ക്ക് നോട്ടീസ് നല്‍കിയും, സാക്ഷികളെ വിസതരിച്ചും തെളിവായി ഹാജരാക്കുന്ന രേഖകള്‍ പരിശോധിച്ചുമാണ് ഗ്രാമസഭ വിളിയ്ക്കാത്ത അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് കമ്മീഷന്‍ തീരുമാനമെടുക്കുക. ഒരംഗം കണ്‍വീനറായ ഗ്രാമസഭ ചേരാത്തത് സംബന്ധിച്ച് ആ വാര്‍ഡിലെ വോട്ടര്‍ക്കോ, പഞ്ചായത്തിലെ മറ്റൊരംഗത്തിനോ ഹര്‍ജി നല്‍കാം. ഗ്രാമസഭ ചേരാത്തത് സംബന്ധിച്ച് നിരവധി പരാതികള്‍ കത്തിലൂടെ ലഭിക്കുന്ന സാഹചര്യത്തിലാണ് അറിയിപ്പ്

No comments: