Monday, June 11, 2012

Directions issued to implimenting officers of LSGIs

   Govt issued guidelines relating to the transfer of implementing officers to other LSGIs. They have to give list of registers and files given to new implementing officer should be given to the secretary. every implimenting officer should be relieved with the permission of the President of the LSGI
view circular

Sunday, June 10, 2012

Sanction For Depositing Money in HPOs for MGNREGS

Govt instructed the District Programme Co Ordinators of MGNREGS to deposit money with head post offices for a speedy payment of wages of MGNREGS workers through post offices.
Click here to view instruction

Friday, June 8, 2012

Use Of Mobiles at Offices Instructions issued

Govt have instructed all Govt employees should restrict private calls through mobile phones, during office hours and avoid it while attending to the public, except in extremely unavoidable circumstances.
Click here to view Circular

Thursday, June 7, 2012

Sanitation under MGNREGA Guidelines modified


   Central Govt, after receiving feedback from the States and in concurrence with Ministry of Drinking Water and Sanitation, has carried out certain amendments/addition/alterations in the  guidelines: issued for conducting sanitation works under MGNREGA If toilets have not been included in the Labour Budget of FY 2012-13, necessary changes can be made following the due processes.

Govt Decided to Introduce Opinion Polls through SMS

Information and Public Relation Department decided to introduce opinion polls through SMS regarding Govt Policies ad Projects..Public can quote their opinions about questions raised by Govt about their policies. The system was introduced as a part of implementing M governance 

മൂന്നാം സ്ഥാനം നേടിയ മികച്ച പഞ്ചായത്തുകള്‍

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവാര്‍ഡ് പരിഷ്ക്കരിച്ച് ഉത്തരവായി. ഇതനുസരിച്ച് ജില്ലാതലത്തില്‍ മൂന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പരിഷ്കരിച്ചു
ഉത്തരവിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, June 6, 2012

വിധവാ പെന്‍ഷന്‍ : സ്വയം സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റിന് അനുമതി

    നിലവിലുള്ള വിധവാ പെന്‍ഷന്‍ ചട്ടങ്ങള്‍ പ്രകാരം, മരണംമൂലം ഭര്‍ത്താവ് നഷ്ടപ്പെട്ടവര്‍ക്കും പുനര്‍വിവാഹിതരല്ലാത്ത വിവാഹമോചിതര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി പെന്‍ഷന് അര്‍ഹതയുണ്ട്. വിധവാ പെന്‍ഷന്‍ അനുവദിക്കുന്ന കാര്യത്തില്‍, പുനര്‍വിവാഹം നടന്നിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നും പകരം അപേക്ഷക പുനര്‍വിവാഹിതയല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകുമെന്നും നിര്‍ദ്ദേശിച്ചു ഉത്തരവായി. 
 

Tuesday, June 5, 2012

Bunching Plan Expenditure in March-Avoidance instructions issued

    The finance department isssued detailed guidelines for avoiding the bunching plan expenditure during the end of financial year. As per new directions LSGIs have to attain 10% expenditure during June, 30% in september,and 60% in december. The remaining 40% only will be allowed to spent during the last 3 months provided 10% expenditure only in March.
Click here to view directions

Waste Management - New Directions issued

Govt have issued more directions for adopting local technologies for waste management in residential / community levels. More service providers were also approved for serving Solid and Liquid waste management technologies for LSGIs

Monday, June 4, 2012

NRLM Project Review Committe find Kerala full filled all basic requirements for NRLM

  The Project Review Committee of NRLM found that Kerala satisfied all basic requirements for transition from SGSY to NRLM. The committee found that  Kerala received their cabinet approval, constituted SRLM, appointed full time Mission Director, Identification of intensive blocks etc. for launching the NRLM scheme.

Rs 1000 Financial Assistance to Female MGNREGS Employees

Govt sanctioned Rs 1000 each for female employees who have completed 100 days of works in MGNREGS scheme during 2011-2012.The assistance is meant for buying school articles for their students. The amount can be met from the Development/General Purpose/Own fund of LSGIs.
Click here to view GO

Saturday, June 2, 2012

Stay on Revenue Recovery-Limit Enhanced

Govt have enhanced the financial powers of District Collectors for granting stay on Revenue Recovery cases from Rs15000/ to Rs 50000/. The financial limits of Revenue minister and Chief Minister were also enhanced,

Friday, June 1, 2012

അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍-പെന്‍ഷന്‍പ്രായം ഉയര്‍ത്തി

   സംസ്ഥാനത്തെ ഐസിഡിഎസ് പ്രോജക്ടുകളിലെ അംഗന്‍വാടി വര്‍ക്കര്‍മാരുടെയും, ഹെല്‍പ്പര്‍മാരുടെയും വിരമിക്കല്‍പ്രായം 60 വയസ്സില്‍ നിന്നും 62 വയസ്സായി നിജപ്പെടുത്തി. അംഗന്‍വാടി ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 44 വയസ്സില്‍ നിന്നും 46 വയസ്സായി ഉയര്‍ത്തിയും ഉത്തരവായിട്ടുണ്ട്

ബ്ളോക്കുപഞ്ചായത്തുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ്, വെബ് എഡിറ്റര്‍

   ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലുള്ള വികസനവാര്‍ത്തകള്‍ കണ്ടെത്തി മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് വികസന വാര്‍ത്താ സംയോജന ശൃംഖല പദ്ധതി നടപ്പാക്കുന്നു. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പദ്ധതി ഇപ്പോള്‍ തുടങ്ങുന്നത്. വാര്‍ത്താ സംയോജന ശൃംഘലാപദ്ധതിയിലേക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ്, വെബ് എഡിറ്റര്‍ എന്നീ തസ്തികയില്‍ നിയമനം നടത്തും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജലസേചന പദ്ധതി, സാനിറ്റേഷന്‍ പദ്ധതി, സര്‍വശിക്ഷ അഭിയാന്‍, ദേശീയ ആരോഗ്യമിഷന്‍ തുടങ്ങി നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പൌരന്‍മാര്‍ക്ക് സമയബന്ധിതമായി അറിവ് നല്‍കുക, സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജനക്ഷേമപദ്ധതികള്‍ സംബന്ധിച്ച് സമയബന്ധിതമായി വാര്‍ത്തകള്‍ എത്തിച്ച് ശരിയായ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം സിദ്ധിക്കുംവിധം വാര്‍ത്തകളുടെ ഏകോപനം നടത്തുക, ഗ്രാമങ്ങളിലും കൂടുതല്‍ ഉള്‍പ്രദേശങ്ങളിലും വാര്‍ത്താലേഖകര്‍ ഇല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത വികസന വാര്‍ത്തകള്‍ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് എത്തിച്ചുനല്‍കുക, വാര്‍ത്താ വിതരണ മേഖലകളില്‍ ഗ്രാമങ്ങള്‍ക്കും നഗരങ്ങളുടേതായ പ്രാധാന്യം ലഭ്യമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ളോക്കുപഞ്ചായത്തുകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്ന ഇന്‍ഫര്‍മേഷന്‍ അസിസ്റന്റുമാര്‍ സമര്‍പ്പിക്കുന്ന വികസന വാര്‍ത്തകള്‍ ജില്ലാതല പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് പുറമെ ഐ.&പി.ആര്‍.ഡി പുതുതായി ആരംഭിക്കുന്ന ന്യൂസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും അതു വഴി മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്യും. ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ് -യോഗ്യത : ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ളോമയും. പ്രതിഫലം : പ്രതിമാസം 5,000 രൂപ. ഒരു മാസം കുറഞ്ഞത് 10 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരിക്കണം. ഇതിന് പുറമെ ഫയല്‍ ചെയ്യുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന് 500 രൂപ നിരക്കില്‍ പ്രതിമാസം 10 സ്റോറികള്‍ അധികമായി നല്‍കാം. ഇത്തരത്തില്‍ ഒരു ഇന്‍ഫര്‍മേഷന്‍ അസിസ്റന്റിന് ഒരു മാസം പരമാവധി 10,000 രൂപ വരെ ലഭിക്കും. വെബ് എഡിറ്റര്‍ -യോഗ്യത : ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദവും ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ളോമയും അവശ്യയോഗ്യത : മലയാളം കമ്പ്യൂട്ടിങ്ങും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രതിഫലം : പ്രതിമാസം 15,000 രൂപ. അപേക്ഷിക്കേണ്ട രീതി: അപേക്ഷകര്‍ നിയമിക്കപ്പെടാന്‍ താല്‍പ്പര്യപ്പെടുന്ന ജില്ലയിലെ ഐ&പി.ആര്‍.ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ക്കാണ് അപേക്ഷിക്കേണ്ടത്. ഐ.&പി.ആര്‍.ഡി വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോറത്തിന്റെ മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ചിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, കമ്പ്യൂട്ടര്‍ പ്രാവീണ്യം, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം അറ്റസ്റ് ചെയ്ത പകര്‍പ്പുകള്‍ ഇന്റര്‍വ്യുവിന് ഹാജരാകുമ്പോള്‍ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന രീതി : എഴുത്ത് പരീക്ഷ, അഭിരുചി പരീക്ഷ, ഇന്റര്‍വ്യു, എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. കമ്പ്യൂട്ടര്‍ പ്രാവീണ്യം, തൊഴില്‍ പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. നിയമനം : ഒരു സാമ്പത്തികവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കാരര്‍ പുതുക്കുന്നതും റദ്ദാക്കുന്നതും കാലാകാലങ്ങളില്‍ ഐ.&പി.ആര്‍. വകുപ്പ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഐ.&പി.ആര്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കുന്ന കരാറിലൊപ്പിടേണ്ടതാണ്. ഇത് ഒരു സ്ഥിരം നിയമനം അല്ല. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി : 40 വയസ്സ് (2012 ജനുവരി ഒന്നിന്) അപേക്ഷിക്കാനുള്ള അവസാന തീയതി : 2012 ജൂണ്‍ 12. അപേക്ഷിക്കേണ്ട വിലാസം : കൊല്ലം ജില്ല- മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, കൊല്ലം. ഫോണ്‍ : 0474-2793168. കോട്ടയം ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, കോട്ടയം. ഫോണ്‍ : 0481-2562558 എറണാകുളം ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, എറണാകുളം.ഫോണ്‍ : 0484-2422379. തൃശ്ശൂര്‍ ജില്ല- മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, തൃശ്ശൂര്‍. ഫോണ്‍ : 0487-2360848. കോഴിക്കോട് ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍,കോഴിക്കോട്. ഫോണ്‍ : 0495-2371096. കണ്ണൂര്‍ ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ് സിവില്‍ സ്റേഷന്‍, കണ്ണൂര്‍. ഫോണ്‍ : 0497-2960725.

Secretariate Assistant Computer course - Approved agencies Listed

Kerala Govt approved the DCA course conducted by IHRD, LBS, Rutronicx, C-DAC, C-DIT, C-APT & KELTRON as a qualification for selection to the post of Assistant in Govt Secretariat, KPSC etc. Govt also approved 8 more courses conducted by various authorities, as equivalent to or higher than DCA
Click here to view GO