GST-TDS

Friday, June 22, 2012

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍

 കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ്), അസിസ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്) തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയ്ക്ക് യഥാക്രമം 22360-37940 ശമ്പള സ്കെയിലിലോ അതിനു മുകളിലോ ഉള്ളവരും അസിസറ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയ്ക്ക് 13900-24040 ശമ്പളസ്കെയിലിലോ അതിനു മുകളിലോ ഉള്ളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. 2011 ജൂണിലും അതിനുശേഷവും പുറപ്പെടുവിച്ചിരുന്ന വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ബയോഡാറ്റ, കെ.എസ്.ആര്‍.റൂള്‍ 144 പ്രകാരമുള്ള ഫോറം, മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി. എന്നിവ സഹിതം ജൂലൈ അഞ്ചിന് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ് (രണ്ടാംനില), മെഡിക്കല്‍ കോളേജ് പി.ഒ., ചാലക്കുഴി റോഡ്, തിരുവനന്തപുരം - 695011 എന്ന വിലാസത്തില്‍ അയക്കണം

No comments:

Post a Comment